ഭരണങ്ങാനം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
കോട്ടയം ജില്ലയിലെ ഭരണങ്ങാനം പ്രദേശത്താണ് പ്രശസ്തമായ ഈ ശ്രീകൃഷ്ണ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നതുകൊണ്ട് മാത്രം ഭരണങ്ങാനത്തിന് ദക്ഷിണ ഗുരുവായൂർ എന്ന പേരുമുണ്ട്. പഞ്ചപാണ്ഡബരുമായി ബന്ധപ്പെട്ട ഒരുപാട് പുരാണ ഐതിഹ്യങ്ങളും ഈ അമ്പലവുമായി ബന്ധപ്പെട്ട് പറയപ്പെടുന്നു.ദ്വാപരയുഗത്തിൽ ധർമ്മപുത്രർ പ്രതിഷ്ടിച്ച ഈ ക്ഷേത്രത്തിലെ കൃഷ്ണാഞ്ജന ശിലയിലുള്ള ചതുർബാഹുവിഗ്രഹത്തിന്റെ പ്രാധാന്യം വർണാതീതമാണ്. തത്തുല്യമായ വിശിഷ്ട വിഗ്രഹം മറ്റോരിടത്ത് ഉള്ളത് ഗുരുവായൂരിൽ മാത്രമാണ് . മൂന്നു നൂറ്റാണ്ടിലേറെ പഴക്കമുള്ള നിഴൽ വീഴാത്ത ആൽവിളക്കും ബലിക്കൽപ്പുരയുടെ മേൽത്തട്ടിലുള്ള അഷ്ടദിക്പാലകൻമാരുടെ ദാരുശിൽപ്പങ്ങളും ഈ ക്ഷേത്രത്തിലെ ചൈതന്യത്തിന് മാറ്റു കൂട്ടുന്നു. എല്ലാവർഷവും ജനുവരിയിൽ എട്ടു ദിവസം നീണ്ടുനിൽക്കുന്ന ഗംഭീര ഉത്സവവും ഉണ്ട്. അമ്പലത്തിന് സ്വന്തമായി ഗണപതി എന്ന ഒരു ആനയും, അമ്പാടി എന്ന പേരിൽ ഒരു ഗോശാലയും നിലവിലുണ്ട്. ശ്രീകൃഷ്ണനെ കൂടാതെ ഉപ ദൈവങ്ങളായി ശാസ്താവ് ,ഗണപതി, ഭഗവതി ,നാഗരാജാവ്, നാഗകന്യ ,സർപ്പം തുടങ്ങിയ പ്രതിഷ്ഠകളുമുണ്ട്.
...
Read More